SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.05 AM IST

വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ സ്വകാര്യവത്കരണം: പിണറായി

d

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിശ്വാസ്യത തകർത്ത് സ്വകാര്യവത്കരണം കൊണ്ടുവരികയാണ് വൈദ്യുതി പ്രതിസന്ധിക്ക് പിന്നിലുള്ള അണിയറനീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ കേരള ഘടകത്തിന്റെ 'കേന്ദ്ര-സംസ്ഥാന സ്വകാര്യവത്കരണനയങ്ങളും കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂൺ ആദ്യവാരത്തോടെ പ്രതിസന്ധിയുടെ സൂചനയുണ്ടായിട്ടും സർക്കാരിന് കടുത്ത അലംഭാവമായിരുന്നു.

യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നാടിനെ ഇരുട്ടിലാക്കിയ വൈദ്യുതി പ്രതിസന്ധിയിലെത്തിച്ചത്. യു.ഡി.എഫ് കാലത്തുമാത്രം പ്രതിസന്ധികൾ പ്രത്യക്ഷപ്പെടുന്നത് കെ.എസ്.ഇ.ബിയുടെ വിശ്വാസ്യത തകർക്കാനാണ്. അതിനുശേഷം രക്ഷകരായി സ്വകാര്യമേഖലയെ അവതരിപ്പിക്കും. സ്വകാര്യവത്കരണം അത്രവേഗം നടപ്പാക്കാനാകുമെന്ന് കരുതേണ്ട. ഉമ്മൻചാണ്ടി സർക്കാർ മാനദണ്ഡം പാലിക്കാത്തതിനാലാണ് ദീർഘകാലകരാർ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതെന്നും പിണറായി പറഞ്ഞു.

മുൻ വൈദ്യുതിമന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി. എം.ജി.സുരേഷ് കുമാർ വിഷയം അവതരിപ്പിച്ചു. ഇ.ഇ.എഫ്.ഐ കൺവീനർ എസ്.ഹരിലാൽ, കെ.എസ്.ഇ.ബി സി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി കെ.സി.സിബു,സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി ദീപാ.കെ.രാജൻ, ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിതാകൺവീനർ വി.എസ് ദീപ, ഇ.ഇ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, കെ.എസ്.ഇ.ബി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി പ്രദീപ്.സി.ശ്രീധരൻ, ജയപ്രകാശൻ എന്നിവർ സംസാരിച്ചു. 'ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും പുതിയ വെല്ലുവിളികളും' സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഒ അശോകൻ അദ്ധ്യക്ഷനായി. പ്രൊഫ. വി. കാർത്തികേയൻനായർ വിഷയം അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA