SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.05 AM IST

ജി.എസ്.ടി ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ നീക്കം

d

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനത്തിന് വിജിലൻസ് അന്വേഷണം നേരിടുന്ന

സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ സംരക്ഷിക്കാൻ വകുപ്പിലെ ചില ഉന്നതർ ശ്രമിക്കുന്നതായി ആക്ഷേപം. ഇതോടെ ഇവർക്കെതിരെയുള്ള വകുപ്പുതല നടപടി വൈകിയേക്കുമെന്നാണ് സൂചന. എറണാകുളം ജില്ലയിലെ ഓഫീസിലാണ് പ്രജനി ജോലി ചെയ്യുന്നത്. വിജിലൻസ് കേസെടുത്തെങ്കിലും ധനവകുപ്പ് ഇവരെ ഇതുവരെ ചുമതലയിൽ നിന്ന് മാറ്റിയിട്ടില്ല.

അതിനിടെ ഇവരെ എറണാകുളത്തു തന്നെ നിലനിറുത്തണമെന്ന ശുപാർശ വകുപ്പിലെ ഒരു ഉന്നതൻ സർക്കാരിന് നൽകിയെന്നാണ് അറിയുന്നത്. പിന്നാലെ ഇതിന്റെ വസ്തുതയും ശുപാർശ നൽകാനുള്ള സാഹചര്യവും പരിശോധിക്കണമെന്ന നിർദ്ദേശവും ഉയർന്നു. അക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമാകും വകുപ്പുതല നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക. 2.82 കോടിയുടെ അനധികൃത സ്വത്ത് പ്രജനി സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം,​ മെസി തട്ടിപ്പ് കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ കാര്യത്തിലും വകുപ്പുതല നടപടിക്ക് ഇതുവരെ തീരുമാനമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA