
ശംഖുംമുഖം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശൈത്യകാല വിമാന സർവീസുകളിൽ വർദ്ധന. ഇന്ന് മുതൽ 2027 മാർച്ച് 27വരെയാണ് പുതിയ സമയക്രമം. വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റുകൾ (വിമാനങ്ങളുടെ വരവും പുറപ്പെടലും) 644 ആയി ഉയരും. പ്രതിവാര ആഭ്യന്തര സർവീസുകളുടെ എണ്ണം 294ൽ നിന്ന് 328ആകും. റിയാദിലേക്ക് പുതിയ സർവീസും ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാനസർവീസുകളിൽ നാല് ശതമാനവും ആഭ്യന്തര സർവീസുകളിൽ 12ശതമാനവുമാണ് വർദ്ധന.
അന്താരാഷ്ട സർവീസുകൾ 316
അബുദാബി- 68
ഷാർജ- 56
മാലി- 24
ദുബായ്,ക്വാലാലംപൂർ -22
മസ്‌കത്ത്, കുവൈത്ത്,ദോഹ -20
ബഹ്‌റൈൻ-18
സിംഗപ്പൂർ, ദമ്മാം -14
കൊളംബോ-8
റിയാദ്-6
ഹനിമാധൂ-4
ആകെ:316
ആഭ്യന്തരസർവീസുകൾ 328
ബെംഗളൂരു- 96
ഡൽഹി- 68
മുംബൈ- 56
ചെന്നൈ- 44
ഹൈദരാബാദ്- 28
കൊച്ചി, നവിമുംബൈ -14
കണ്ണൂർ-8
ആകെ:328
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |