SignIn
Kerala Kaumudi Online
Sunday, 25 October 2026 2.00 AM IST

കുടുംബശ്രീ ഹോംഷോപ്പ് അന്താരാഷ്ട്ര ജേണലിൽ

s

കോഴിക്കോട്: ഓരോ വീടും ഉത്പാദന, വിപണന കേന്ദ്രമായി മാറ്റിയ കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയെ പറ്റി അന്താരാഷ്ട്ര സയൻസ് ജേണലിൽ പ്രബന്ധം. ഇന്റർനാഷണൽ ജേണൽ ഒഫ് റിസേർച്ച് ആൻഡ് ഇന്നവേഷൻ ഇൻ സോഷ്യൽ സയൻസ് ജേണലിലിൽ കഴിഞ്ഞമാസമാണ് പ്രസിദ്ധീകരിച്ചത്. പദ്ധതിയുടെ ഭാഗമായി നാല്പതിനായിരം വീടുകളാണ് സംസ്ഥാനത്ത് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. പുട്ടുപൊടി തൊട്ട് ഷാംപുവരെ 140 ഇനം ഉത്പന്നങ്ങൾ നിർമ്മിച്ച് വില്പന നടത്തുന്നു.

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരളം (സി.എം.ഡി) പ്രിൻസിപ്പൽ കൺസൾട്ടന്റ് അജിത് ചാക്കോയാണ് പ്രബന്ധം തയ്യാറാക്കിയത്.

2010 ജൂലായിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ പേരാമ്പ്രക്കടുത്ത് കൈതക്കലിൽ ആരംഭിച്ച 'സ്വാശ്രയ ബോധന കേന്ദ്ര"മാണ് ഹോംഷോപ്പിന് വഴിതെളിച്ചത്. എൻ.ജഗജീവന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ സംസ്ഥാന മിഷൻ ഉദ്യോഗസ്ഥരാണ് സ്വാശ്രയ ബോധന കേന്ദ്രം പ്രവർത്തനങ്ങളെ ഹോംഷോപ്പ് എന്ന പേരിൽ കുടുംബശ്രീയുടെ ഭാഗമാക്കിയത്.

5,000 രൂപ കടമെടുത്ത്

സോപ്പിൽ തുടങ്ങി

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ പ്രസാദ് കെെതക്കലും ഭാര്യ മഞ്ജുളയുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. അയൽക്കൂട്ടത്തിൽ നിന്ന് 5,000 രൂപ വായ്പയെടുത്ത് സോപ്പും സോപ്പ് ഉത്പന്നങ്ങളുമുണ്ടാക്കി പരിസരത്തെ വീടുകളിൽ വിറ്റു. വിവിധ പഞ്ചായത്തുകളിലായി നിരവധി സ്ത്രീകളെ പരിശീലിപ്പിച്ചു. ക്രമേണ വിജയത്തിലേക്ക് നീങ്ങിയ സംരംഭം കുടുംബശ്രീ ഏറ്റെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രസാദ് കൈതക്കലിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ടീമാണ് നേതൃത്വം നൽകുന്നത്.

ഹോംഷോപ്പ് പദ്ധതി

ഉത്പന്നങ്ങൾക്ക് വീടുകളിലൂടെ സ്ഥിര വിപണിയും വരുമാനവുമുണ്ടാക്കുന്നു. വാർഡുകളിൽ രണ്ടുവീതം പേർക്ക് തൊഴിൽ ലഭിക്കും. കെ ലിഫ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോംഷോപ്പ് ഉടമകൾക്ക് നിരവധി സുരക്ഷാ പദ്ധതികളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA