SignIn
Kerala Kaumudi Online
Sunday, 25 October 2026 2.00 AM IST

ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; ഹോട്ടലിനെതിരെ നോട്ടീസ്

d

കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെന്ന പരാതിയിൽ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപത്തെ ഹോട്ടൽ സാഗറിനെതിരെ കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചു. വെങ്ങാലി സ്വദേശി റെനീഷ് നൽകിയ പരാതിയിലാണ് നടപടി. ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി സ്വീകരിക്കും. കഴിഞ്ഞദിവസമാണ് റെനീഷ് ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. ഇത് പാത്രത്തിലേക്ക് മാറ്റുമ്പോഴാണ് ഇറച്ചിയിൽ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഹോട്ടൽ അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ വിഷയത്തെ നിസാരവത്കരിക്കുകയും 'നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്‌തോളൂ' എന്നുമായിരുന്നു അധികൃതരുടെ മറുപടിയെന്ന് റെനീഷ് പറഞ്ഞു. തുടർന്ന് നാല് മണിക്കൂറോളം ബിരിയാണിയുമായി റെനീഷ് ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നൽകുകയും ചെയ്തു. സാഗർ ഹോട്ടലിലേക്ക് ചിക്കൻ വാങ്ങുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA