SignIn
Kerala Kaumudi Online
Monday, 21 September 2026 10.25 PM IST

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ വിസിമാർക്ക് നിർദേശം; വിവാദ സർക്കുലറുമായി ഗവർണർ

READ ENGLISH VERSION
rajendra-arlekar

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന് പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് വെെസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യ - പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്. 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഇത്തരത്തിലാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാൻ ഗവർണർ വെെസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ വെെസ് ചാൻസലർമാരും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. സർവകലാശാലകൾക്ക് വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാം. വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA