
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് മാറ്റിയത്.കഴിഞ്ഞദിവസം കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അദ്ധ്യാപിക പ്രൊഫ. ലത ശശിധരൻ എന്നിവരെയും പ്രതിചേർത്തിയിരുന്നു.ഇവരുടെ മുൻകൂർ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഏപ്രിൽ 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചതാണ് നിതിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |