തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പ് പിൻവലിച്ച് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് 11 ജില്ലകളിലാണ് നിലവിൽ മഞ്ഞ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത രണ്ട് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. അതിന് ശേഷം മഞ്ഞ അലർട്ട് തുടരും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരത്തെ തന്നെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകൾക്ക് പുറമെയാണ് കൊല്ലത്തും ആലപ്പുഴയിലും മഴ മുന്നറിയിപ്പ് ഉയർത്തിയത്.
അതിനിടെ, തലസ്ഥാനമായ തിരുവനന്തപുരത്ത് കഴിഞ്ഞ മണിക്കൂറിൽ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്രും അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നൽ സാദ്ധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്ക് താഴെയും നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽപ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Kerala’s rain alert has been updated, with yellow alerts issued for Kollam and Alappuzha, bringing the total to 11 districts. Thiruvananthapuram and Kollam have been placed under an orange alert for the next two hours, followed by yellow alerts. Thiruvananthapuram is experiencing heavy rain, thunder and lightning. Coastal areas may witness rough seas and waves reaching 0.8–1.1 metres.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |