SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.58 AM IST

കേരള യൂണി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഇടതിന് മറിഞ്ഞു

kerala-university

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധി, കാർഷിക സർവകലാശാല ജനറൽ കൗൺസിലേക്കുള്ള കേരള സർവകലാശാല പ്രതിനിധി തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ടുകൾ ഇടതിന് ലഭിച്ചു.

സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയായ എസ്.എഫ്.ഐ നേതാവ് എസ്.ശ്രീജിത്തിന് 37 വോട്ട് കിട്ടി. ബി.ജെ.പിയുടെ രണ്ട് വോട്ട് ഇതിൽ ഉൾപ്പെടുന്നു. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ സിദ്ദി 28 വോട്ട് നേടി.

ജനറൽ കൗൺസിലേക്കുള്ള പ്രതിനിധി തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായ പ്രിയ പ്രിയദർശന് രണ്ടാം റൗണ്ടിലാണ് ബി.ജെ.പിയുടെ ഒരു വോട്ട് കിട്ടിയത്. ആദ്യറൗണ്ടിൽ ഇടതിന് 36, യു.ഡി.എഫിന് 29, ബി.ജെ.പിക്ക് 15 വോട്ടാണുണ്ടായിരുന്നത്. 41 ആയിരുന്നു വിജയിക്കാൻ ആവശ്യമായ ക്വോട്ട. കുറഞ്ഞ വോട്ടുകിട്ടിയ ബി.ജെ.പിയുടെ സജികുമാറിനെ ഒഴിവാക്കി. അടുത്ത റൗണ്ടിൽ പ്രിയയ്ക്ക് 37 വോട്ടു കിട്ടിയപ്പോൾ, യു.ഡി.എഫിന്റെ വിഷ്‌ണു ഗോപൻ 29 നിലനിറുത്തി. ക്വോട്ട തികഞ്ഞില്ലെങ്കിലും കൂടുതൽ വോട്ടുകിട്ടിയ ആളെ വിജയിയായി തിരഞ്ഞെടുത്തു. സി.പി.എം- ബി.ജെ.പി ഡീലാണ് നടന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഇരുകൂട്ടരും ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. നോമിനേറ്റഡ് അംഗങ്ങളും സെനറ്റിലെ എം.എൽ.എമാരും മാറിയതോടെയാണ് ഇടതിന് ജയിക്കാനുള്ള ക്വോട്ട തികയ്ക്കാൻ കഴിയാതെ വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA