SignIn
Kerala Kaumudi Online
Tuesday, 18 August 2026 6.58 PM IST

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ; കൊച്ചി ആമന്തുരുത്തിൽ ഷിപ് ബ്ലോക്കുകൾ നിർമ്മിക്കാൻ സ്ഥലം

v-d-satheesan
വി ഡി സതീശൻ

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന് കൊടുക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിപ് ബ്ലോക്ക് നൽകുന്നതിനായാണ് സ്ഥലം ലീസിന് നൽകുന്നതെന്നും 5000 കോടി രൂപയുടെ ഇൻവെസ്റ്റ്‌മെന്റ് ഇവിടെ നടത്തുമെന്ന് കൊച്ചിൻ ഷിപ്യാർഡ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യക്ഷത്തിൽ 2000ത്തോളം തൊഴിൽ സാദ്ധ്യതകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA