SignIn
Kerala Kaumudi Online
Sunday, 06 September 2026 1.26 AM IST

പൊലീസ് അതിക്രമം: ഖാർഗെയ്ക്ക് കത്തയച്ച് പിണറായി

1

തിരുവനന്തപുരം: ​കേരള സർവകലാശാലയിൽ എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജൻഡകൾക്ക് അനുകൂലമായ യു.ഡി.എഫ് സർക്കാരിന്റെ നിലപാടിലും പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവകലാശാലയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ ആൺ പൊലീസുകാർ ആക്രമിക്കുമ്പോൾ വനിതാ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ​കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ ഖാർഗെ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHARGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA