SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

മദ്രസകൾ നിറുത്താനുള്ള നിർദ്ദേശം ഭരണഘടനാവിരുദ്ധം: മന്ത്രി

p

തിരുവനന്തപുരം: മദ്രസകൾ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാവിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ക്രൈസ്തവ മത വിശ്വാസികൾ ബൈബിൾ പഠന കേന്ദ്രങ്ങളും ഹൈന്ദവ വിശ്വാസികൾ വേദപഠന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. ഭരണഘടനാനുസൃതമായ മതപഠനത്തിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ മദ്റസകളിലെ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ റിപ്പോർട്ടും മദ്റസകൾക്ക് പണം നൽകുന്നില്ലെന്ന് കേരളം കള്ളം പറയുകയാണെന്ന അഭിപ്രായവും വസ്തുതാവിരുദ്ധമാണ്.

കമ്മിഷന്റെ നിർദ്ദേശങ്ങൾക്ക് കേരളത്തിൽ പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
മതവിദ്യാഭ്യാസ ബോർഡുകൾക്കോ മദ്റസകൾക്കോ സർക്കാർ ഫണ്ട് നൽകുന്നില്ല.

കേരളത്തിലെ മദ്റസകളിൽ ഇസ്ലാമിക മതപഠനം മാത്രമാണ് നടക്കുന്നത്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കുന്ന സാർവത്രികമായ വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. മദ്റസകളിൽ നിർബന്ധിത വിദ്യാഭ്യാസ രീതിയോ അടിസ്ഥാന വിദ്യാഭ്യാസം ലംഘിക്കുന്ന തരത്തിൽ സ്‌കൂളുകളിൽ പോകുന്നതിന് വിലക്കുകളോ ഇല്ല. പാലോളി കമ്മിഷൻ ശുപാർശ അനുസരിച്ചാണ് മദ്റസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളതെന്നും പി. ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

വി​ഴി​ഞ്ഞ​ത്ത് ​നി​ന്ന് ​നി​കു​തി4.7​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വി​ഴി​ഞ്ഞ​ത്ത് ​ഇ​തു​വ​രെ​യെ​ത്തി​യ​ ​ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് 4.7​ ​കോ​ടി​ ​നി​കു​തി​യി​ന​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.
ഇ​തി​ന​കം​ 29​ ​ക​പ്പ​ലു​ക​ളാ​ണെ​ത്തി​യ​ത്.​ 19​ ​ക​പ്പ​ലു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​നി​കു​തി​ ​വ​രു​മാ​ന​മാ​ണ് ​സ​ർ​ക്കാ​രി​ന് ​ല​ഭി​ച്ച​ത്.​ ​സെ​പ്തം​ബ​ർ​ 30​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ ​ഇ​തി​ന​കം​ 56​ ​ശ​ത​മാ​നം​ ​ത​ദ്ദേ​ശീ​യ​ർ​ക്ക് ​തു​റ​മു​ഖ​ത്ത് ​തൊ​ഴി​ൽ​ ​ല​ഭി​ച്ചെ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA