SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

സാമ്പത്തിക സർവേ; കാർഷിക വായ്പയിൽ വർദ്ധന, മാംസത്തിന്റെ ഉത്പാദനം കൂടി

p

തിരുവനന്തപുരം:സംസ്ഥാനത്തെ കാർഷിക വായ്പയിൽ വലിയ വർദ്ധനയെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ വച്ച സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു. 2022 - 23ൽ കാർഷിക വായ്പ 1.19 ലക്ഷം കോടിയായിരുന്നെങ്കിൽ 2023 - 24ൽ 1.38 ലക്ഷം കോടിയായി. ഇതിൽ 1.04 ലക്ഷം കോടിയും നൽകിയത് പൊതുമേഖല ബാങ്കുകളാണ്. സ്വകാര്യമേഖലയുടെയും വാണിജ്യ ബാങ്കുകളുടെയും വിഹിതം 11,000 കോടിയും സഹകരണ ബാങ്കുകളുടേത് 18,000 കോടിയുമാണ്. 2021 മാർച്ച് മുതൽ കാർഷിക വായ്പ വിനിയോഗം കൂടിയിട്ടുണ്ട് .

സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ ഉത്പാദനം കുറയുകയും മാംസത്തിന്റെ ഉത്പാദനം കൂടുകയും ചെയ്തു. 2022-23 സാമ്പത്തിക വർഷം 230 ലക്ഷം മെട്രിക് ടൺ പാലാണ് കേരളം ഉത്പാദിപ്പിച്ചത്. എന്നാൽ, 2023-24 ൽ ഇത് 220 മെട്രിക് ടണ്ണായി കുറഞ്ഞു. 2022-23ൽ 180 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിൽ മാംസ ഉത്പാദനമെങ്കിൽ ഈ വർഷം 190 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ഇതിൽ 43 ശതമാനവും പോത്തിറച്ചിയാണ്. 41 ശതമാനം കോഴിയിറച്ചിയും ഒരു ശതമാനം ആട്ടിറച്ചിയും നാല് ശതമാനം പന്നിയിറച്ചിയും 11 ശതമാനം മറ്റ് കന്നുകാലിയിനങ്ങളുമാണ്.

സംസ്ഥാനത്തെ കാർഷികേതര മേഖലയിലെ പ്രതിദിന വേതനം ദേശീയ ശരാശരിയെക്കാൾ ഇരട്ടിയാണ് .735 രൂപയാണ് കേരളത്തിലെ പ്രതിദിന കൂലി. ദേശീയ ശരാശരി 371.4 രൂപയാണ്. 696 രൂപയായിരുന്നു മുൻവർഷം കേരളത്തിലെ കൂലി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 538 രൂപ പ്രതിദിന വരുമാനമുള്ള ജമ്മുകശ്മീർ രണ്ടാമത്. 2016 - 17ൽ 615 രൂപയായിരുന്നു കേരളത്തിലെ ദിവസവരുമാനം.
കേരളത്തിലെ സംഘടിത മേഖലയിലെ തൊഴിൽ ലഭ്യതയിൽ നേരിയ വളർച്ച മാത്രമാണുള്ളത്. 2014ൽ 11.3 ലക്ഷമായിരുന്നത് 2024 ൽ 12.6 ലക്ഷമായി. ഇതിൽ 5.6 ലക്ഷം പൊതുമേഖലയിലും ഏഴ് ലക്ഷംപേർ സ്വകാര്യ മേഖലയിലുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KNB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA