SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

പദ്ധതി ചെലവഴിക്കൽ 1.75 ലക്ഷം കോടി കടന്നു

k-n-balagopal

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടെയിലും ഈ സാമ്പത്തിക വർഷത്തെ ചെലവ് 1.75 ലക്ഷം കോടി കവിഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ വർഷത്തേക്കാൾ മുന്നോട്ടുപോകാനായി. മാർച്ചിൽ മാത്രം 26,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ചെലവാണിത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 1.60 ലക്ഷം കോടിയായിരുന്നു ശരാശരി ചെലവ്. അതിന് മുമ്പുള്ള മുൻവർഷങ്ങളിൽ 1.15 ലക്ഷം മുതൽ 1.17 ലക്ഷം വരെയും. കേന്ദ്രത്തിന്റെ വെട്ടിക്കുറയ്ക്കലുകളില്ലായിരുന്നെങ്കിൽ വാർഷിക ചെലവ് 2.25 ലക്ഷം കോടി എത്തുമായിരുന്നു.

പ്രാഥമിക കണക്കുകൾ പ്രകാരം തദ്ദേശ പ്ലാനും സംസ്ഥാന പ്ലാനും ഉൾപ്പെടുന്ന സംസ്ഥാനത്തെ ആകെ പദ്ധതി ചെലവ് 92.32 ശതമാനമാണ്. ശനിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം ഇത് 28,039 കോടി കടന്നു. ഇതിൽ സംസ്ഥാന പ്ലാനിലെ ചെലവഴിക്കൽ 85.66 ശതമാനമാണ് ( 18,705.68 കോടി ). തദ്ദേശ പദ്ധതികളിലെ ചെലവഴിക്കൽ 110 ശതമാനവും ( 9333.03 കോടി രൂപ).

തനത് നികുതി വരുമാനം

84,000 കോടി കടക്കും

തനത് നികുതി വരുമാനം 84,000 കോടി കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ തനത് നികുതി 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള കണക്കിൽ 15,632 കോടിയായി. അന്തിമ കണക്കിൽ ഇനിയും ഉയരും.

പദ്ധതിക്ക് ചെലവഴിച്ചതും

അധികം നൽകിയതും

( തുക കോടിയിൽ)

ക്ഷേമ പെൻഷൻ................................ 13,082 - 2053

കെ.എം.എസ്.സി.എൽ..........................607 - 251

റേഷൻ സബ്സിഡി...............................1012 - 74

കാസ്പ്......................................................979 - 300

കെ.എസ്.ആർ.ടി.സി.............................1612 - 676

ജലജീവൻ മിഷൻ.....................................952 - 401

വിപണി ഇടപെടൽ.................................489 - 284

ആശ പ്രവർത്തകർക്ക്............................211 - 23

എൻ.എച്ച്.എം......................................... 425 - 60

പുഞ്ച സബ്സിഡി......................................15 - 29

...........................................................................
ലൈഫ് മിഷൻ........................................... .........749
പി.എ.എ.വൈ അർബൻ.................................. 61
ഉച്ച ഭക്ഷണ പദ്ധതി............................................759
നെല്ല് സംഭരണം.................................................. 558
പിന്നാക്ക,ന്യൂനപക്ഷ സ്‌കോർളർഷിപ്പ്.......1429
അയ്യങ്കാളി തൊഴിലുറപ്പ്....................................160
സ്‌കൂൾ പാചകത്തൊഴിലാളി...........................379
കെ.എസ്.ഇ.ബി................................................. 495

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KNB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA