SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.00 PM IST

കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടലിന്റെ  ലൈസൻസ്  സസ്‌പെൻഡ്  ചെയ്തു

READ ENGLISH VERSION
kuzhi-mandi
പ്രതീകാത്മക ചിത്രം

കൊച്ചി: ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ. കൊച്ചി കതൃക്കടവിലെ അൽ റഹീം റസ്റ്റോറന്റിലായിരുന്നു സംഭവം. ഈ മാസം പത്തിനാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

ഇന്നലെയാണ് സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഇന്നുരാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു.

English Summary

Around 50 people suffered suspected food poisoning after eating Kuzhimandi at Al Raheem Restaurant in Kochi on July 10. Following complaints, food safety officials inspected and closed the restaurant, suspended its licence, and sent food samples for testing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI FOOD POISONING, KUZHIMANTHI FOOD POISONING, AL RAHEEM RESTAURANT KOCHI, FOOD SAFETY KERALA, കൊച്ചി കുഴിമന്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA