കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി. പോളച്ചിറ പമ്പ്‌ഹൗസിന് സമീപത്തുനിന്നാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾക്ക് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ആൾതാമസമില്ലാത്ത പ്രദേശത്തെ മരത്തിൽ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയോട്ടിലും അസ്ഥികൂടത്തിലെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ശാസ്‌ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാകുവെന്ന് പൊലീസ് പറയുന്നു.
ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയുടേതാകാം മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് പമ്പ്‌ഹൗസിന് സമീപത്തുനിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. ഇയാളെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
Skeletal remains suspected to be of a missing man were found near Polachira pump house in Paravoor, Kollam. Police suspect they may belong to a POCSO case accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |