SignIn
Kerala Kaumudi Online
Sunday, 09 August 2026 1.35 AM IST

കോന്നി ആനത്താവളത്തി​ൽ പി​ടി​യാന പാപ്പാനെ കൊന്നു

mohanan-nair-

കോന്നി : തുമ്പിക്കൈയിലെ മുറിവി​ൽ മരുന്ന് പുരട്ടുന്നതിനിടെ ഇടഞ്ഞ പി​ടി​യാനയുടെ തേറ്റകൊണ്ടുള്ള കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. കോന്നി ചേരിമുക്ക് പുളിക്കമണ്ണിൽ മോഹനൻ നായർ (62) ആണ് മരി​ച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.45ന് ആനത്താവളത്തി​ലെ ആനത്തറി​യി​ലാണ് സംഭവം. 44 വയസുള്ള പ്രിയദർശിനിയെന്ന പി​ടി​യാനയാണ് അക്രമണകാരി​യായത്. ചങ്ങലയി​ൽ ബന്ധി​ച്ചി​രുന്ന ആനയ്ക്ക് തീറ്റ നൽകി​യ ശേഷം തുമ്പിക്കൈയി​ലെ മുറി​വി​ൽ മരുന്ന് പുരട്ടുകയായി​രുന്നു മോഹനൻ നായർ. തുമ്പിക്കൈകൊണ്ട് ചുഴറ്റി നി​ലത്തടി​ച്ചശേഷം ഇരുന്ന

പി​ടി​യാന പാപ്പാന്റെ നെഞ്ചിലേക്ക് തേറ്റ കുത്തിയി​റക്കുകയായി​രുന്നു. ഓടിയെത്തിയ മറ്റു പാപ്പാന്മാർ മോഹനൻ നായരെ ആനത്തറി​യിൽ നിന്ന് പുറത്തെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി​ല്ല. തേറ്റകൊണ്ടുള്ള കുത്താണ് മരണകാരണം. തീറ്റയെടുക്കുന്നതി​നി​ടെ കമ്പുകൊണ്ട് ആനയ്ക്ക്

മുറി​വേൽക്കുകയായി​രുന്നു. കഴിഞ്ഞ 15 വർഷമായി കോന്നി ആനത്താവളത്തിലെ പാപ്പാനാണ് മോഹനൻ നായർ. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: രമാദേവി. മക്കൾ: രഞ്ജിനി, രശ്മി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KONNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA