SignIn
Kerala Kaumudi Online
Friday, 11 September 2026 1.45 AM IST

വൈദ്യുതി വകുപ്പിന്റെ വീഴ്ചയെന്ന് കെ.കൃഷ്ണൻകുട്ടി

a

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം വകുപ്പിന്റെ വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി, റെഗുലേറ്ററി കമ്മിഷൻ, വൈദ്യുതി വകുപ്പ് ഓഫീസ് എന്നിവ തമ്മിൽ ഏകോപനമില്ല. എൽനിനോ വർഷമെന്ന് നേരത്തെ കാലാവസ്ഥാമുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല. 2023ലും ഇതേ സാഹചര്യമുണ്ടായിരുന്നു. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് കൃത്യമായ ഇടപെടലുകൾ നടത്തിയതിനാലാണ് അന്ന് പ്രതിസന്ധിയിലേക്ക് പോകാതിരുന്നത്. അന്ന് താൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNAN KUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA