
തിരുവനന്തപുരം: കെ.എസ്.ഇ.ബി 745 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 40 ശതമാനം പി.എസ്.സി ക്വാട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സർവീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യും.
സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 30 ശതമാനം പി.എസ്.സി ക്വാട്ടയിൽ 217ഉം ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ തസ്തികയിൽ 80 ശതമാനം പി.എസ്.സി ക്വാട്ടയിൽ 208 ഉം ഒഴിവുകൾ ഘട്ടംഘട്ടമായും റിപ്പോർട്ട് ചെയ്യും. ഇവ കൂടാതെ, സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ സർവീസിൽ ഉള്ളവരിൽ നിന്നുമുള്ള 10% ക്വാട്ടയിൽ ആകെയുള്ള ഒഴിവുകളായ 131ഉം, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 33 ശതമാനം പി.എസ്.സി ക്വാട്ടയിൽ 6ഉം ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്യുക
നിയമനം ലഭിക്കുന്നവർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതൽ പേർ വിരമിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളിൽ ഘട്ടംഘട്ടമായി നിയമനം നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും സി.എം.ഡിയുടെ ഓഫീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |