SignIn
Kerala Kaumudi Online
Saturday, 11 July 2026 3.05 AM IST

വൈദ്യുതി മുടക്കം: നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

kesb

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ ഡോ.തേമ്പാമൂട് സഹദേവൻ നൽകിയ പരാതിയിലാണ് സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ഒംബുഡ്‌സ്മാന്റെ നടപടി. കെ.എസ്.ഇ.ബി വെഞ്ഞാറമൂട് സബ് ഡിവിഷന് കീഴിൽ 9 ദിവസങ്ങളിലായി മുന്നറിയിപ്പില്ലാതെ 82 മണിക്കൂർ വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഗണിച്ച ഒംബുഡ്‌സ്മാൻ 50 രൂപ നഷ്ടപരിഹാരം നിശ്ചയിക്കുകയായിരുന്നു. ഗ്രാമങ്ങളിൽ 12 മണിക്കൂർ വൈദ്യുതി മുടക്കത്തിനുള്ള നഷ്ടപരിഹാരം റഗുലേറ്ററി കമ്മിഷന്റെ റഗുലേഷൻ പ്രകാരം 25 രൂപയാണ്. 24 മണിക്കൂർ വൈദ്യുതി മുടങ്ങിയതായി കണക്കാക്കിയാണ് 50 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA