
തിരുവനന്തപുരം: അതിതീവ്ര മഴയിൽ കെ.എസ്.ഇ.ബി വൈദ്യുതി വിതരണ ശൃംഖലയ്ക്ക് പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം 25.43 കോടിയുടെ നഷ്ടം. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. ഇതിൽ 63676 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇനിയും പുന:സ്ഥാപിക്കാനുണ്ട്.
ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുപ്രകാരം 2892 ട്രാൻസ്‌ഫോർമറുകളെ ബാധിച്ചു. 349 ഹൈ ടെൻഷൻ പോസ്റ്റുകളും 2599 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 7212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണു. 233 ട്രാൻസ്‌ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് വൈദ്യുതി തകരാർ കൂടുതൽ ബാധിച്ചത്. കൂടുതലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ്. വെള്ളം ഒഴിഞ്ഞശേഷം സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് വൈദ്യുതി പുന:സ്ഥാപനം നടത്താനാകും. വൈദ്യുതി പുനസ്ഥാപിക്കൽ ജോലികൾ ഏകോപിപ്പിക്കാൻ സർക്കിൾ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിതശ്രമം നടക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |