SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.28 AM IST

കെ.എസ്.ഇ.ബിയോട്  റഗുലേറ്ററി കമ്മിഷൻ വൈദ്യുതി അപകടങ്ങൾ: ഇൻഷ്വറൻസ് ഏർപ്പെടുത്തണ്ടേ?

a


തിരുവനന്തപുരം:വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കുമടക്കം ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ. മോട്ടോർ വാഹന ഇൻഷ്വറൻസ് പോലെ വൈദ്യുത അപകടങ്ങളിലും ഇൻഷ്വറൻസ് പരിരക്ഷയുടെ അനിവാര്യതയും ചൂണ്ടിക്കാട്ടി.
വൈദ്യുതിനിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംബന്ധിച്ച തെളിവെടുപ്പിലായിരുന്നു ഇൻഷ്വറൻസ് വിഷയം പരിഗണിച്ചത്. വൈദ്യുതി മേഖലയിലെ കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് വേണമെന്നുണ്ടെങ്കിലും കരാറെടുക്കുന്നവർ ഇത് പാലിക്കുന്നില്ലെന്ന പരാതി തെളിവെടുപ്പിലുണ്ടായി. കെ.എസ്.ഇ.ബിയുടെ സബ് സ്‌റ്റേഷനുകളടക്കമുള്ള നിർമ്മിതികൾ ഇൻഷ്വറൻസ് ചെയ്തിട്ടുണ്ടോയെന്നും കമ്മിഷൻ ആരാഞ്ഞു. ഇതേക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് കെ.എസ്.ഇ.ബി പ്രതിനിധികൾ നൽകിയത്. വിശദാംശങ്ങൾ അറിയിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.
അടുത്ത ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് എ.ആർ.ആർ പെറ്റീഷൻ ഫയൽ ചെയ്യാനുള്ള സമയപരിധി നവംബർ 30 ൽനിന്ന് ഡിസംബർ 31 വരെ നീട്ടി നൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. എന്നാൽ നവംബറിൽ തന്നെ നൽകണമെന്നും ഏപ്രിലിൽ നടപ്പാക്കേണ്ട പരിഷ്‌കരണം മേയിൽ മതിയോയെന്നുമായിരുന്നു കമ്മിഷന്റെ പ്രതികരണം. ഓൺലൈൻ സംവിധാനവുംകൂടി ഏർപ്പെടുത്തിയിട്ടുള്ള തെളിവെടുപ്പ് ഇന്നും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA