SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

പീക്ക് സമയത്തെ കെ.എസ്.ഇ.ബി ഭയപ്പെടുന്നതെന്തിന്? ചോദ്യവുമായി റഗുലേറ്ററി കമ്മിഷൻ

kesb

തിരുവനന്തപുരം: പീക്ക് സമയത്തെ ഉയർന്ന വൈദ്യുതി ഉപഭോഗത്തെ കെ.എസ്.ഇ.ബി ഭയപ്പെടുന്നതെന്തിനെന്ന് റഗുലേറ്ററി കമ്മിഷൻ. പീക്ക് സമയ ഉപഭോഗം നേരിടാനാകുംവിധം ഉത്പാദനവും സ്‌റ്റോറേജും കൂട്ടാൻ ശ്രമിക്കുകയാണ് വേണ്ടത്. വൈദ്യുതിനിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംബന്ധിച്ച തെളിവെടുപ്പിലായിരുന്നു കമ്മിഷന്റെ പ്രതികരണം.
ആഭ്യന്തര ഉത്പാദനം കൂട്ടാൻ കുറേ വർഷങ്ങളായി കെ.എസ്.ഇ.ബി കാര്യമായി ഒന്നും ചെയ്തതായി കാണുന്നില്ല. 'ബെസ് ' പദ്ധതികളും യാഥാസമയം പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. മുള്ളേരിയയിലെ 15 മെഗാവാട്ടിന്റെ ബെസ് മാത്രമാണ് വൈകാതെ കമ്മിഷൻ ചെയ്യാനാകുക. ചുരുക്കിയ കാലയവളിൽ രാജ്യത്താകെ 30 ബെസ് പദ്ധതികൾ കമ്മിഷൻ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണക്കാരൻ മാത്രമാകാതെ ഉത്പാദകനാകാൻ കൂടി കെ.എസ്.ഇ.ബി മുൻഗണന നൽകണം. ഗാർഹിക പുരപ്പുറ സോളാർ പദ്ധതിയെ എങ്ങനെ നിരുത്സാഹപ്പെടുത്താമെന്നാണ് നോക്കിയത്. വലിയ സോളർ പദ്ധതികൾക്കും സ്‌റ്റോറേജിനും കാര്യമായ ശ്രമം നടത്തിയില്ലെന്നും കുറ്റപ്പെടുത്തി.
രണ്ടുദിവസമായി നാലു സെഷനുകളിലായി നടന്ന തെളിവെടുപ്പ് ഇന്നലെ പൂർത്തിയായി. ഉപഭോക്താക്കളുടെ പ്രതിനിധികളടക്കം വിവിധ സെഷനുകളിൽ പങ്കെടുത്തു. നിർദ്ദേശങ്ങൾ പരിഗണിച്ചാവും അന്തിമചട്ടം തയ്യാറാക്കുകയെന്ന് കമ്മിഷൻ ചെയർമാൻ ടി.കെ ജോസും അംഗം ബി.പ്രദീപും പറഞ്ഞു. അന്തിമചട്ടം ഈ മാസം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA