SignIn
Kerala Kaumudi Online
Monday, 15 June 2026 3.35 AM IST

'പ്രിയദർശിനിക്ക്" ഡബിൾ ബെൽ; കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഇന്ന് 9 മുതൽ

priya

തിരുവനന്തപുരം: വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30നാണ്. തുടർന്ന് 9 മണിമുതൽ ആനുകൂല്യം ലഭിക്കും. 3,125 ബസുകളിൽ 'പ്രിയദർശിനി സൗജന്യ യാത്ര" എന്ന സ്റ്റിക്കറുണ്ടാകും.

തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗ്യാരന്റിയിലുൾപ്പെടുത്തി യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാകുന്നത്. ട്രാൻസ്ജെൻഡറുകൾക്കും ആനുകൂല്യം ലഭിക്കും. യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റ് നൽകും. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.

പദ്ധതി ഇന്ന് രാവിലെ 8.30ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.പി. ജോൺ അദ്ധ്യക്ഷനാകും. മന്ത്രിമാരും യു.ഡി.എഫ് എം.എൽ.എമാരും പങ്കെടുക്കും. എൽ.ഡി.എഫ് എം.എൽ.എമാർ വിട്ടുനിൽക്കും. ഡ്രൈവറും കണ്ടക്‌ടറും വനിതകളായ ഉദ്ഘാടന സർവീസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തും.

സൗജന്യ ടിക്കറ്റെടുത്തില്ലെങ്കിൽ പിഴ

 ബസിൽ സൗജന്യ ടിക്കറ്റ് എടുക്കണം

 സൗജന്യ ടിക്കറ്റെടുത്തില്ലെങ്കിൽ 500 രൂപ പിഴ

 കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റോപ്പുകൾ ടിക്കറ്റിൽ രേഖപ്പെടുത്തണം
 അധിക ലഗേജിന് ചാർജ് ഈടാക്കും
 അഞ്ചിനും 11നുമിടയിൽ പ്രായമുള്ള ആൺകുട്ടിക്ക് പകുതി ടിക്കറ്റെടുക്കണം
 പുരുഷന്മാർക്ക് പ്രത്യേക ടിക്കറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA