SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.16 AM IST

തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ചു; അപകടത്തിൽ ഒരു മരണം

READ ENGLISH VERSION
accident

തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അമിതവേഗതയിൽ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ്‌ വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി. ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്.

കാറിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും ചേർന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചയാളുടെയും കെഎസ്ആർടിസി ഡ്രൈവറുടെയും കൂടുതൽ വിവിരങ്ങൾ ലഭ്യമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, INJURY, KSTRTC, OVERSPEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA