SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

കെ ടെറ്റ്:  ഇളവ് തേടി   28 ഹർജികൾ

a

തിരുവനന്തപുരം: അഞ്ച് വർഷത്തിലേറെ സർവീസുള്ള സ്കൂൾ അദ്ധ്യാപകരെല്ലാം അദ്ധ്യാപക യോഗ്യതാ പരീക്ഷ (കെ–ടെറ്റ്) നേടണമെന്ന സുപ്രീംകോടതി വിധിയിൽ ഇതു

വരെ സമർപ്പിച്ചത് 28 പുന: പരിശോധനാ ഹർജികൾ.അദ്ധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു - കേരളം)അടക്കമുള്ള അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണിത്. സർക്കാർ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ സമർപ്പിച്ചിട്ടില്ല.

രണ്ടു വർ‌ഷത്തിനുള്ളിൽ കെ-ടെറ്റ് പാസാകാത്തവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് വിധി. പുനഃപരിശോധനാ ഹർജി മുഖേന വിധിയിൽ മാറ്റം വന്നില്ലെങ്കിൽ ആയിരക്കണക്കിന് അദ്ധ്യാപകരെ ബാധിക്കും. അഞ്ച് വർഷം സർവീസില്ലാത്തവർക്കു സ്ഥാനക്കയറ്റം വേണമെങ്കിലും കെ–ടെറ്റ് നിർബന്ധമാക്കി.

അദ്ധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ സുപ്രീംകോടതിയെ

സമീപിച്ചത്. 30 ദിവസമായിരുന്നു ഹർജി സമർപ്പിക്കേണ്ട കാലാവധി.

പ്രത്യേക ഇളവ്

പ്രശ്നമാകും

കേരളത്തിലെ അദ്ധ്യാപകർക്ക് സംസ്ഥാന സർക്കാർ നൽകിയ ഇളവുകൾ പ്രതിസന്ധിയാകാനാണ് സാദ്ധ്യത. ഇത്തരം ഇളവുകൾ കോടതിയിൽ പരിഗണിക്കപ്പെടാൻ സാദ്ധ്യതയില്ല. വിദ്യാഭ്യാസ അവകാശ നിയമം, കോടതി വിധികൾ എന്നിവ അവഗണിച്ചാണ് ഇളവു നൽകിയതെന്നാണ് ആരോപണം. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനങ്ങളിലും അദ്ധ്യാപക നിയമന വിജ്ഞാപനങ്ങളിലും ഉയർന്ന യോഗ്യതയുള്ളവർക്ക് കെ-ടെറ്റ് യോഗ്യതക്ക് ഇളവ് നൽകാമെന്ന വ്യവസ്ഥയുണ്ട്.

സുപ്രീം കോടതി വിധി പ്രകാരം നിലവിലുള്ള അദ്ധ്യാപകർക്ക് കെ-ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്തുന്നുണ്ട്. എന്നാൽ, സർക്കാർ നൽകുന്ന ഇളവുകളെ തുടർന്ന് അതാത് കാറ്റഗറി കെ-ടെറ്റ് വേണോ, അതോ എം.എഡ് പോലുള്ള ഉയർന്ന ബിരുദങ്ങൾ ഉള്ളവർക്ക് ഇളവുകൾ അനുവദനീയമാണോ എന്നതിനെക്കുറിച്ച് വിജ്ഞാപനങ്ങളിൽ വ്യക്തതയില്ല. നിലവിൽ ഇളവുകളോടെ നിയമനം ലഭിച്ചവരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഉൾപ്പെടെ കെ-ടെറ്റ് പരീക്ഷ എഴുതേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA