
നവംബറിൽ നടത്തിയ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
22 ന് നടത്തുന്ന ജർമ്മൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ബോട്ടണി പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ, ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ 15 മുതൽ ആരംഭിക്കും.
ഫെബ്രുവരി 12 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി. ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി കോം. അക്കൗണ്ട്സ് ആന്റ് ഡാറ്റ സയൻസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 13 മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ലോഗോ ക്ഷണിക്കുന്നു
തിരുവനന്തപുരം:കേരളസർവകലാശാല കേരളപഠനവിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന നാടൻ കളികളുടെയും കൈവേലകളുടെയും മത്സരത്തിനായി ലോഗോ ക്ഷണിക്കുന്നു. ലോഗോ പി.ഡി.എഫ് ഫോർമാറ്റിലോ, ജെ.പി.ജി ഇമേജായോ 20ന് മുൻപ് അയയ്ക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് ലഭിക്കും. കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാർത്ഥികൾക്കും സർവകലാശാല പഠനവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ഫെബ്രുവരി 17 മുതൽ ഇൻഡോർ, ഔട്ട്ഡോർ വിഭാഗങ്ങളിലായി വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമായി മത്സരങ്ങൾ നടക്കും. ലോഗോ അയയ്ക്കാനുള്ള മെയിൽ ഐഡി keralastudies@gmail.com വാട്ട്സാപ്പ് നമ്പർ: 8086164033.
ഓർമ്മിക്കാൻ...
സി.എസ് എക്സിക്യുട്ടീവ്
എൻട്രൻസ് ടെസ്റ്റ്:
ഐ.സി.എസ്.ഐ നടത്തുന്ന സി.എസ് എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റിന് (CSEET) 2025 ഏപ്രിൽ 25 വരെ അപേക്ഷിക്കാം. 2025 മേയ് മൂന്നിനാണ് പരീക്ഷ. വെബ്സൈറ്റ്: https://www.icsi.edu/student_rpn/cseet/.
ഡെന്റൽ മെക്കാനിക്ക്
കോഴ്സുകൾ തത്തുല്യം
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെന്റൽ മെക്കാനിക് സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക് കോഴ്സും തത്തുല്യമാക്കി സർക്കാർ ഉത്തരവായി. ഇക്കാര്യം ആവശ്യപ്പെട്ട് ഡെന്റൽ മെക്കാനിക് സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർ അപേക്ഷ നൽകിയിരുന്നു. രണ്ട് കോഴ്സുകളുടെയും സിലബസും കാലാവധിയും ഒന്നായതിനാൽ തത്തുല്യമാക്കാമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |