
തിരുവനന്തപുരം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവർത്തനമികവിന് ബ്ലോക്ക്,ജില്ല,സംസ്ഥാന തലത്തിൽ അവാർഡ് നൽകുന്നു. 17 വിഭാഗങ്ങളിലാണ് അവാർഡ്.മികച്ച അയൽക്കൂട്ടം,ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി,മികച്ച ഊരുസമിതി,പ്രവർത്തനം കാഴ്ചവയ്ക്കുന്ന സി.ഡി.എസുകൾ,സംരംഭകഗ്രൂപ്പ്,സംരംഭക,ബഡ്സ് സ്ഥാപനം,ജെൻഡർ റിസോഴ്സ് സെന്റർ,ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡ്. അപേക്ഷകൾ അതത് സി.ഡി.എസുകളിൽ സമർപ്പിക്കണം. അവസാന തീയതി 25. മികച്ച സ്നേഹിത,പബ്ളിക് റിലേഷൻസ് നടത്തിയ ജില്ല, ജില്ലാമിഷൻ എന്നിവയ്ക്കുള്ള അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് സംസ്ഥാനമിഷനിൽ സമർപ്പിക്കണം.
പത്രപ്രവർത്തക
പെൻഷൻ കൂട്ടണം
തിരുവനന്തപുരം: അടുത്ത സംസ്ഥാന ബഡ്ജറ്റിൽ പത്ര പ്രവർത്തകർക്കുള്ള പെൻഷൻ
15,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ (എസ്.ജെ.യു.കെ). പെൻഷൻ വിതരണം സുഗമമാക്കുന്നതിന് ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു.
കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, എസ്.ജെ.യു.കെ നേതാക്കളായ പി.എ.അലക്സാണ്ടർ, കെ.ജനാർദ്ദനൻ നായർ, കെ.എച്ച്.എം.അഷറഫ്, ജെ.ആർ.പറത്തറ, കെ.രാജൻ ബാബു, ഉഷ ശശി, എം.ടി.ഉദയകുമാർ, സി.പി.സുരേന്ദ്രൻ, എം.രാജേന്ദ്രൻ, വി.കൃഷ്ണൻകുട്ടി, എ.സേതുമാധവൻ, കെ.കെ.ഗോപാലൻ, ബി.രാമഭദ്രൻ പിള്ള, ആർ.അശോകൻ, എ.ഷൗക്കത്ത്, പി.എസ്.സുരേഷ്, എം.രാജേന്ദ്രപ്രസാദ്, കെ.പി.രാജശേഖരൻ പിള്ള, എസ്.രാജശേഖരൻ പിള്ള, കെ.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |