SignIn
Kerala Kaumudi Online
Sunday, 27 September 2026 2.19 AM IST

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു

2

 അക്രമി കൂടെക്കഴിഞ്ഞുവന്നയാൾ

വടകര: അദ്ധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. ഒപ്പം കഴിഞ്ഞുവന്നിരുന്ന പേരാമ്പ്ര തണ്ടോറപ്പാറ താനിയോട്ടുമ്മൽ ജനീഷാണ് വടകര പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ആക്രമിച്ചത്.

കഴുത്തിന് സാരമായ പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അഞ്ച് കുത്തേറ്റിട്ടുണ്ട്. പേരാമ്പ്ര ബി.ആർ.സി അദ്ധ്യാപികയായിരുന്നും കീർത്തന. ജാമ്യവ്യവസ്ഥ അനുസരിച്ച് സ്റ്റേഷനിൽ ഒപ്പിടാനാണ് ഇന്നലെ രാവിലെ 10 മണിയോടെ കീർത്തന എത്തിയത്.

ബസ് ഡ്രൈവറായ ജനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീർത്തന പിടിയിലാകും വരെ ഇരുവരും ഒരുമിച്ചായിരുന്നു താമസം. ജയിലിൽ നിന്നിറങ്ങിയ ശേഷം അകന്നുകഴിയുകയായിരുന്നു. കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പേരാമ്പ്ര ബി.ആർ.സിയിലെ കാവ്യ, കീർത്തന, നീഷ്മ എന്നിവരടക്കം അഞ്ച് പേരാണ് ജൂലായിൽ എം.ഡി.എം.എ കേസിൽ അറസ്റ്റിലായത്. ഇവർ ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ കീർത്തനയെ ജോലിയിൽ നിന്ന് ബി.ആർ.സി പിരിച്ചുവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA