SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

അതിദരിദ്രർക്ക് ഭൂമി: വിശദീകരണം തേടി

cuti

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി നൽകുന്നതിൽ കാലതാമസം വരുന്നതിനെപ്പറ്റി ജില്ലാ കളക്ടർമാരോട് സർക്കാർ വിശദീകരണം തേടി. ഇന്നലെ കേരളകൗമുദി ഇതേക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്നുവന്ന ജില്ലാ കളക്ടർമാരുടെ വാർഷിക യോഗത്തിലാണ് വിഷയം ചർച്ചയായത്. ഭൂമി കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടെങ്കിൽ സ്പോൺസർഷിപ്പ് വഴി ഭൂമി കണ്ടെത്താനും തത്വത്തിൽ തീരുമാനമായി. രണ്ട് ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് സർക്കാർ നിർദ്ദേശം വന്നേക്കും. സംസ്ഥാനത്ത് ഭൂരഹിതരായ 2766 പേരിൽ 213 പേർക്കാണ് ഒമ്പതു മാസത്തിനുള്ളിൽ പട്ടയം നൽകാൻ സാധിച്ചത്.

ആ​ല​ത്തൂ​ർ​ ​സ്റ്റേ​ഷ​നി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഡി.​ജി.​പി​ ​ആ​ദ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​മി​ക​ച്ച​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നാ​യും​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​അ​ഞ്ചാ​മ​ത്തെ​ ​സ്റ്റേ​ഷ​നാ​യും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​പാ​ല​ക്കാ​ട് ​ആ​ല​ത്തൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തു​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഡി.​ജി.​പി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബ് ​ആ​ദ​രി​ച്ചു.​ ​ഡി.​ജി.​പി​യി​ൽ​ ​നി​ന്ന് ​ആ​ല​ത്തൂ​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​ടി.​എ​ൻ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​എ​സ്.​ഐ​ ​വി​വേ​ക് ​നാ​രാ​യ​ണ​ൻ,​ ​സി.​പി.​ഒ​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​പു​ര​സ്കാ​രം​ ​ഏ​റ്റു​വാ​ങ്ങി.​ ​എ.​ഡി.​ജി.​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാം,​ ​ഇ​ന്റ​ലി​ജ​ൻ​സ് ​മേ​ധാ​വി​ ​പി.​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.
കു​റ്റി​പ്പു​റം,​ ​വ​ള​പ​ട്ട​ണം​ ​സ്റ്റേ​ഷ​നു​ക​ൾ​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​പ​ത്ത് ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഗ​വ​ർ​ണ​ർ​ക്ക് 13
ല​ക്ഷം​ ​അ​ധി​ക​ ​ഫ​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​ഗ​വ​ർ​ണ​ർ​ ​ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​ ​രാ​ജ്ഭ​വ​ന് ​അ​ധി​ക​ ​ഫ​ണ്ട് ​അ​നു​വ​ദി​ച്ച് ​സം​സ്ഥാ​ന​ ​ധ​ന​വ​കു​പ്പ്.​ജ​നു​വ​രി​ ​മൂ​ന്നി​ന് 13​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​അ​ധി​ക​മാ​യി​ ​അ​നു​വ​ദി​ച്ച​ത്.
ന​വം​ബ​ർ​ 14​ ​ന് ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഗ​വ​ർ​ണ​റു​ടെ​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​രാ​ജ്ഭ​വ​നി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞ​തി​ന് ​ശേ​ഷ​മാ​ണ് ​പ​ണം​ ​അ​നു​വ​ദി​ച്ച​ത്.​ ​ജ​നു​വ​രി​ 2​ ​നാ​ണ് ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക​ർ​ ​ഗ​വ​ർ​ണ​റാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​ത്.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ​ണം​ ​അ​നു​വ​ദി​ച്ചു.
വാ​ട്ട​ർ​ ​ചാ​ർ​ജി​ന് 5​ ​ല​ക്ഷ​വും​ ​വാ​ഹ​ന​ ​റി​പ്പ​യ​റിം​ഗ് ,​ ​മെ​യി​ന്റ​ ​ൻ​സി​ന് 1​ ​ല​ക്ഷ​വും​ ​ഇ​ന്ധ​ന​ത്തി​ന് 2​ ​ല​ക്ഷ​വും​ ​മ​റ്റ് ​ഇ​ന​ങ്ങ​ൾ​ക്ക് 5​ ​ല​ക്ഷ​വു​മാ​ണ് ​അ​ധി​ക​ ​ഫ​ണ്ട് ​അ​നു​വ​ദി​ച്ച​ത്.

മൃ​ദം​ഗ​ ​വി​ഷ​ൻ​ ​ഓ​ഫീ​സിൽ
ജി.​എ​സ്.​ടി​ ​പ​രി​ശോ​ധന

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

മേ​പ്പാ​ടി​:​ ​മൃ​ദം​ഗ​വി​ഷ​ന്റെ​ ​മേ​പ്പാ​ടി​യി​ലെ​ ​ഓ​ഫീ​സി​ലും​ ​സി.​ഇ.​ഒ​ ​നി​ഗോ​ഷ്കു​മാ​റി​ന്റെ​ ​വീ​ട്ടി​ലും​ ​ജി.​എ​സ്.​ടി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​പ​രി​ശോ​ധ​ന.​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് ​ജി.​എ​സ്.​ടി​ ​യൂ​ണി​റ്റു​ക​ൾ​ ​സം​യു​ക്ത​മാ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഉ​മാ​ ​തോ​മ​സ് ​എം.​എ​ൽ.​എ​ ​വീ​ണ് ​പ​രി​ക്കേ​ൽ​ക്കാ​ൻ​ ​ഇ​ട​യാ​യ​ ​നൃ​ത്ത​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​തി​ലെ​ ​ക​ണ​ക്കു​ക​ളി​ൽ​ ​അ​ന്ത​ര​മു​ള്ള​താ​യി​ ​ക​ണ്ടെ​ത്തി.​ ​കൃ​ത്യ​മാ​യ​ ​വ​ര​വ് ​ചെ​ല​വു​ക​ൾ​ ​കാ​ണി​ക്കാ​തെ​യു​ള്ള​ ​ഇ​ട​പാ​ടു​ക​ളാ​ണ് ​ന​ട​ന്ന​തെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​ഓ​ഫീ​സി​ലെ​ ​ക​മ്പ്യൂ​ട്ട​റി​ലെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.
മൃ​ദം​ഗ​ ​വി​ഷ​ന്റെ​ ​മേ​പ്പാ​ടി​ ​ടൗ​ണി​ലെ​ ​ഓ​ഫീ​സി​ലാ​യി​രു​ന്നു​ ​ആ​ദ്യം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട് ​സി.​ഇ.​ഒ​ ​നി​കോ​ഷ് ​കു​മാ​റി​ന്റെ​ ​അ​ര​പ്പ​റ്റ​യി​ലു​ള്ള​ ​വീ​ട്ടി​ലെ​ത്തി.​ ​ജി.​എ​സ്.​ടി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഓ​ഫീ​സ​ർ​ ​സി​നോ​ജ് ​ജെ​യിം​സ്,​ ​വ​യ​നാ​ട് ​യൂ​ണി​റ്റ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​സ​ന്ധ്യ.​എ​ച്ച് .​ആ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ന്ന​ത്.​ ​നൃ​ത്ത​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രി​ൽ​ ​നി​ന്ന് 3900​ ​രൂ​പ​ ​വീ​തം​ ​ഈ​ടാ​ക്കി​യ​താ​യാ​ണ് ​സൂ​ച​ന.​ ​കോ​ടി​ക​ൾ​ ​പി​രി​ഞ്ഞു​ ​കി​ട്ടി​യി​ട്ടും​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കു​ക​ൾ​ ​ന​ൽ​കി​യി​ട്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA