SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

2023വരെ കരം അടച്ചെങ്കിൽ തുടർന്നും വാങ്ങണം

land-tax-

തിരുവനന്തപുരം: 1998ൽ വാങ്ങിയ വസ്തുവിന്റെ ഭൂനികുതി 2023 വരെ ഒടുക്കിയ സാഹചര്യത്തിൽ തുടർന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് ഉത്തരവ് നൽകി. ലാന്റ് ടാക്സ് നിയമ പ്രകാരം ഭൂനികുതി സ്വീകരിക്കണമെന്ന് സമാന കേസുകളിൽ ഹൈക്കോടതി വിധികളുണ്ട്. റവന്യു വകുപ്പിന്റെ നിലപാട് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്.1938ലെ ഭൂമി ഏറ്റെടുക്കൽ രേഖകൾ പരാതികക്ഷി ഹാജരാക്കണമെന്ന് പറയുന്നത് അന്യായമാണ്.

ഭൂമിയിലെ കുറവ് തെളിയിക്കേണ്ട ബാധ്യത റവന്യു അധികൃതർക്കാണ്. പട്ടയം സംബന്ധിച്ച് തർക്കത്തിൽ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയിലാണ്. റവന്യുവകുപ്പിന് അതിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. നെടുമങ്ങാട് തഹസിൽദാർ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ തഹസിൽദാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. വാമനപുരം സ്വദേശി വി. ജയകുമാറിന്റെ പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAND TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA