SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.22 AM IST

'മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദം തകർക്കുന്നു', ഇടയലേഖനവുമായി ലത്തീൻ അതിരൂപത

READ ENGLISH VERSION
latin

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. ഭരണ ഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറുകയും ചെയ്യുന്നതായും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി തിരുവനന്തപുരം ലത്തീൻ അതിരൂപത മാർച്ച് 22 ന് ദേശീയ ഉപവാസ പ്രാർത്ഥനാദിനം ആചരിക്കും. ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയും പ്രാർത്ഥനാദിനം ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അതിരൂപതാ മെത്രാപൊലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം ഇന്നലെ പള്ളികളിൽ വായിച്ചത്.

2014-ൽ ക്രൈസ്തവർക്കു നേരെ 147 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023-ൽ ഇത് 687 ആയി. ഈപശ്ചാത്തലത്തിലാണ് 'ഉപവാസ പ്രാർത്ഥനാദിനം' ആചരിക്കുന്നത്. എല്ലാ ഇടവകകളിലും കുരിശിന്റെ വഴിക്കു ശേഷം ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണം. മുതിർന്ന വിശ്വാസികൾ ഒരു നേരം ആഹാരം ഉപേക്ഷിച്ച് ഉപവസിക്കണമെന്നും ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LATEEN DIASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA