
തിരുവനന്തപുരം: ബോഡി ഷെയ്മിംഗ് പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈവർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓണക്കാലത്ത് പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടതായിരുന്നു. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ച പ്രിയപ്പെട്ട വി.കെ.ശ്രീരാമനിൽ നിന്നുണ്ടായ പരാമർശം തന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |