
തിരുവനന്തപുരം: ലോകായുക്ത, ഉപ ലോകായുക്തമാരുടെ യോഗം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തു വിളിച്ചു ചേർത്തതിൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ , ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം വിളിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട നീതിന്യായ സംവിധാനത്തെ എക്‌സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള ശ്രമമാണിതെന്ന് പിണറായി കുറ്റപ്പെടുത്തി.1999ലെ ലോകായുക്ത നിയമത്തിന്റെ അന്തഃസത്ത പൂര്‍ണമായി അട്ടിമറിക്കുന്നതാണ് നടപടി. മന്ത്രി നേരിട്ട് ലോകായുക്തയെയും ഉപലോകായുക്തമാരെയും വിളിക്കുന്നത്, എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും വേർതിരിക്കണമെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസിനും നിരക്കാത്തതാണ്. ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകുന്നത് നിയമ വിരുദ്ധമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |