
തിരുവനന്തപുരം: ഗവർണർമാർക്ക് സമ്മാനമായി ലഭിച്ചതും വാങ്ങിയതുമായ പുസ്തകങ്ങൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനായി ലോക്ഭവനിൽ ‘തുഞ്ചൻ സ്മൃതി’ എന്നപേരിൽ ഗ്രന്ഥശാല. ലോക്ഭവന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുക. വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും സാഹിത്യം, ചരിത്രം, സംസ്കാരം,തത്ത്വചിന്ത, ശാസ്ത്രം തുടങ്ങിയ പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്.ഗവേഷണ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എഴുത്തുകാർക്കും വിവിധ വിഷയങ്ങളിൽ പഠനം നടത്തുന്നവർക്കുമടക്കം ഗ്രന്ഥശാല പ്രയോജനപ്പെടുത്താം. ഗ്രന്ഥശാലയെ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക ഇടമായി വികസിപ്പിക്കുമെന്ന് ഗവർണർ ആർ.വി ആർലേക്കർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. കേരളത്തിന്റെ ചരിത്രം, സാഹിത്യം, സംസ്കാരം, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ച് പഠിക്കുന്നവർക്ക് ആവശ്യമായ ഗ്രന്ഥങ്ങളും വിവരങ്ങളും ലഭ്യമാകുന്ന ഒരു വിജ്ഞാനകേന്ദ്രമായി ‘തുഞ്ചൻ സ്മൃതി’യെ വികസിപ്പിക്കും. അടൂർ ഗോപാലകൃഷ്ണൻ, വി. മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ, റോസ്‌മേരി, പി. വിജയകൃഷ്ണൻ, എ. എം. ഉണ്ണിക്കൃഷ്ണൻ, ആർ. പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |