തിരുവനന്തപുരം: യു.പി.ഐ ഇടപാടുകൾക്ക് ചുമത്തിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 15ന് രാവിലെ 10ന് ലോക്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും യു.പി.ഐ ഇടപാടുകൾ ബഹിഷ്‌കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |