SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്

1

കോഴിക്കോട്: അഞ്ച് ദിവസത്തെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്ടെത്തും. എയർപോർട്ടിൽ വെെകിട്ട് അഞ്ചരയ്ക്ക് മന്ത്രി ടി.സിദ്ദിഖ് സ്വീകരിക്കും. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ അദ്ദേഹം സന്ദർശിക്കും. തുടർന്ന് മർകസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സ്വീകരണത്തിലും വിരുന്നിലും പങ്കെടുക്കും. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയുമുണ്ടാകും. കാന്തപുരത്തിനൊപ്പം മടവൂർ സി.എം മഖാം സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹമെത്തുന്നത്. ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹിം കാന്തപുരത്തെ സന്ദർശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALASIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA