SignIn
Kerala Kaumudi Online
Friday, 23 October 2026 8.24 PM IST

പൃഥ്വിരാജിനെ ബലിയാടാക്കാൻ ശ്രമം: മല്ലിക സുകുമാരൻ

prithvi-mallika

തിരുവനന്തപുരം: എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് മകൻ പൃഥ്വിരാജിനെ ബലിയാടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മല്ലിക സുകുമാരൻ.

പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പൃഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.മേജർ രവിയെയും ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നതെന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.ഇത് ഒരു അമ്മയുടെ വേദനയാണ്.

പൃഥ്വിരാജ് ചതിച്ചു എന്ന് മോഹൻലാലോ നിർമ്മാതാക്കളോ പറഞ്ഞിട്ടില്ല. ഇനി പറയുമെന്നും തോന്നുന്നില്ല.

സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഒ.കെ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്.....പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?

മേജർ രവി ഇത്തരം പ്രതികരണം നടത്തിയത് ആർക്ക് വേണ്ടിയായിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ... ഇങ്ങനെ തുടരുന്നു കുറിപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA