
കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിന് അയോഗ്യനാക്കണമെന്ന ഹർജിയിൽ പാലാ എം.എൽ.എ മാണി സി. കാപ്പൻ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനായ ദിനേഷ് മേനോൻ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എതിർ സത്യവാങ്മൂലത്തിലുള്ളത്. അയോഗ്യനാക്കാനുള്ള അധികാരം ഗവർണർക്കാണ്. സ്പീക്കറെയോ ഹൈക്കോടതിയെയോ സമീപിച്ച് ഇത്തരമൊരു ഉത്തരവ് സമ്പാദിക്കാൻ കഴിയില്ല. ഒരാൾക്ക് അയോഗ്യത വരണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും തടവുശിക്ഷ ലഭിക്കണം. തന്റെ കാര്യത്തിൽ നാലു വ്യത്യസ്ത കേസുകളിലായി ലഭിച്ച ശിക്ഷകൾ കൂട്ടിച്ചേർത്ത് മൂന്നര വർഷമെന്ന് കണക്കാക്കുന്നത് നിയമപരമല്ല. പാലാ നിയോജക മണ്ഡലത്തിലെ സീറ്റ് ഒഴിവായി പ്രഖ്യാപിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളണമെന്നും മാണി സി. കാപ്പൻ അറിയിച്ചു. കേസ് 28ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |