SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 AM IST

ഗാ​ന​ര​ച​യി​താ​വ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

f

കൊ​ച്ചി​:​ ​മ​ല​യാ​ളി​​​ ​മ​ന​സു​ക​ളി​​​ൽ​ ​ചി​​​ര​പ്ര​തി​​​ഷ്ഠ​ ​നേ​ടി​​​യ​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളു​ടെ​ ​ര​ച​യി​താ​വ് ​മ​ങ്കൊ​മ്പ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​(78​)​ ​അ​ന്ത​രി​ച്ചു.​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​ട്ര​സ്റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​​​ട്ട് 4.55​നാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​വീ​ട്ടി​ൽ​ ​വീ​ണ് ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്താ​ൽ​ ​ക​ഴി​ഞ്ഞ​ ​എ​ട്ടി​​​നാ​ണ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്. സംസ്കാരം പി​ന്നീട്.

ആ​ല​പ്പു​ഴ​ ​കു​ട്ട​നാ​ട് ​മ​ങ്കൊ​മ്പാ​ണ് ​സ്വ​ദേ​ശം.​ ​വൈ​റ്റി​​​ല​ ​തൈ​ക്കൂ​ടം​ ​എ.​കെ.​ജി​​​ ​റോ​ഡി​​​ലെ​ ​'​ല​ക്ഷാ​ർ​ച്ച​ന​'​യി​​​ലാ​ണ് ​ഇ​പ്പോ​ൾ​ ​താ​മ​സം.​ ​ല​ക്ഷാ​ർ​ച്ച​ന​ ​ക​ണ്ടു​ ​മ​ട​ങ്ങു​മ്പോ​ളൊ​രു,​ ​കാ​ളി​ദാ​സ​ന്റെ​ ​കാ​വ്യ​ഭാ​വ​ന​യെ,​ ​ആ​ഷാ​ഢ​മാ​സം​ ​ആ​ത്മാ​വി​ൽ​ ​മോ​ഹം,​ ​താ​ലി​പ്പൂ..​പീ​ലി​പ്പൂ​ ​തു​ട​ങ്ങി​​​ ​നി​​​ര​വ​ധി​​​ ​ഹി​​​റ്റു​ഗാ​ന​ങ്ങ​ളു​ടെ​ ​ര​ച​യി​​​താ​വാ​ണ്.​ ​ബാ​ഹു​ബ​ലി​​​ ​മ​ല​യാ​ളം​ ​പ​തി​​​പ്പി​​​ലെ​ ​മു​കി​​​ൽ​വ​ർ​ണാ..​ ​എ​ന്ന​ ​ഗാ​ന​മാ​ണ് ​അ​വ​സാ​ന​ ​ഹി​​​റ്റു​ക​ളി​​​ൽ​ ​ഒ​ന്ന്.
1971​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​വി​മോ​ച​ന​സ​മ​രം​ ​ആ​യി​​​രു​ന്നു​ ​ആ​ദ്യ​ ​ച​ല​ച്ചി​ത്രം.​ 1975​ൽ​ ​ഹ​രി​ഹ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​യ​ല​ത്തെ​ ​സു​ന്ദ​രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ല​ക്ഷാ​ർ​ച്ച​ന​ ​ക​ണ്ടു​ ​മ​ട​ങ്ങു​മ്പോ​ൾ..​'​ ​എ​ന്ന​ ​ഗാ​നം​ ​പ്ര​ശ​സ്ത​നാ​ക്കി.​ ​ഹ​രി​ഹ​ര​നു​വേ​ണ്ടി​​​യാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗാ​ന​ങ്ങ​ൾ​ ​ര​ചി​ച്ച​ത്.80​ലേ​റെ​ ​മ​ല​യാ​ള​ ​ചി​​​ത്ര​ങ്ങ​ൾ​ക്ക് ​പാ​ട്ടെ​ഴു​തി​​.​ ​അ​ന്യ​ഭാ​ഷാ​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളു​ടെ​ ​മൊ​ഴി​​​മാ​റ്റ​മു​ൾ​പ്പെ​ടെ​ ​എ​ണ്ണൂ​റോ​ളം​ ​ഗാ​ന​ങ്ങ​ൾ.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ന്യ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​മൊ​ഴി​മാ​റ്റി​യ​ത് ​അ​ദ്ദേ​ഹ​മാ​ണ്.​ ​'​പൂ​മ​ഠ​ത്തി​​​ൽ​ ​പെ​ണ്ണ്'​ ​എ​ന്ന​ ​സി​​​നി​​​മ​യും​ ​നി​​​ർ​മ്മി​​​ച്ചു.​ ​നാ​ല് ​സി​​​നി​​​മ​ക​ൾ​ക്ക് ​തി​​​ര​ക്ക​ഥ​ ​എ​ഴു​തി. ഭാ​ര്യ​:​ ​ക​ന​ക. ​മ​ക്ക​ൾ​:​ ​പ്രി​യ
​ ​(​ചെ​ന്നൈ​),​ ​സ്വപ്ന(​അദ്ധ്യാപി​ക,​ ​മും​ബയ്),​ ​ദി​വ്യ​ ​(​ആ​ർ​ക്കി​ടെ​ക്ട്,​ ​കൊ​ച്ചി​),​ ​യ​ദു​കൃ​ഷ്ണൻ​ ​(​നെ​ത​ർ​ല​ൻ​ഡ്സ്).​ ​മ​രു​മ​ക്ക​ൾ​:​ ​അ​ശോ​ക​ൻ​ ​
(​ചെ​ന്നൈ​),​ ​വി​നോ​ദ് ​(​മുംബയ്),​ ​വി​മ​ൽ​ ​(​ആ​ർ​ക്കി​ടെ​ക്ട്,​ ​കൊ​ച്ചി​),​ ​രേ​ഖ​ ​(​നെ​ത​ർ​ല​ൻ​ഡ്സ്).​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANKOMBU GOPALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA