SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ഒരു പതിറ്റാണ്ട്, കീഴടങ്ങിയത് 8,702 മാവോയിസ്റ്റുകൾ; കേരളത്തിൽ രണ്ട്

a

കൊച്ചി: ഒരു പതിറ്റാണ്ടിനിടെ 10 സംസ്ഥാനങ്ങളിലായി കീഴടങ്ങിയത് 8,702 മാവോയിസ്റ്റുകൾ. കേരളത്തിൽ രണ്ടു പേരാണ് കീഴടങ്ങിയത്. ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു മറ്റ് കീഴടങ്ങലുകൾ.

ഇതേ സംസ്ഥാനങ്ങളിൽ 10 വർഷത്തിനിടെ 509 സുരക്ഷാഉദ്യോഗസ്ഥരും 1,511 സാധാരണക്കാരും കൊല്ലപ്പെട്ടു. കേരളത്തിൽ 2017ലും 2021ലുമാണ് ഓരോ മാവോയിസ്റ്റുകൾ കീഴടങ്ങിയത്. മാവോയിസ്റ്റുകൾ കൂടുതലുള്ള ഛത്തീസ്ഗഡി​ൽ ഈവർഷം 1,359 മാവോയിസ്റ്റുകൾ കീഴടങ്ങി. ഇടത് തീവ്രവാദ ഗ്രൂപ്പുകൾ (ലെഫ്റ്റ് വിംഗ് എക്‌സ്ട്രീമിസം) എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവരെ അടയാളപ്പെടുത്തുന്നത്.

രാജ്യത്തെ 38 ജില്ലകളിൽ മാവോയിസ്റ്റുകളുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഛത്തീസ്ഗഡി​ൽ 13 ജില്ലകളിലും ഒഡീഷയിൽ ഒമ്പത് ജില്ലകളിലും ബീഹാറിലും ജാർഖണ്ഡിലും നാല് വീതം ജില്ലകളിലുമാണ് മാവോയിസ്റ്റുകളുള്ളത്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ.

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകൾ

 ആന്ധ്രാപ്രദേശ്-01

 ജാർഖണ്ഡ്-04

 മദ്ധ്യപ്രദേശ്-02

 മഹാരാഷ്ട്ര-02

 തെലങ്കാന-02

 പശ്ചിമബംഗാൾ-01

സംസ്ഥാനം.....................കീഴടങ്ങിയ മാവോയിസ്റ്റുകൾ.......കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാർ.......കൊല്ലപ്പെട്ട ജനം
(2015 മുതൽ 2025 ഒക്ടോബർ 31 വരെ)

 ഛത്തീസ്ഗഡ്.............................6,193................................................................381...........................................748

 തെലങ്കാന......................................770...................................................................01..............................................15

 മഹാരാഷ്ട്ര....................................305...................................................................28.............................................111

 ഒഡീഷ.............................................277...................................................................22.............................................115

 ജാർഖണ്ഡ്......................................257..................................................................60.............................................373

 ബീഹാർ..........................................127..................................................................17..............................................99

 ആന്ധ്രാപ്രദേശ്...............................55..................................................................01...............................................35

 പശ്ചിമബംഗാൾ...............................16..................................................................00...............................................00
 കേരളം..............................................02...................................................................00..............................................00
 മദ്ധ്യപ്രദേശ്.....................................00...................................................................00..............................................15

 ആകെ..........................................8,702..................................................................510.........................................1,511

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAOIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA