SignIn
Kerala Kaumudi Online
Sunday, 13 September 2026 10.20 PM IST

നിർദ്ധനർക്ക് കൈത്താങ്ങായി ന്യൂ രാജസ്ഥാൻ മാർബിൾസ്

financial-help-
ഓണത്തോടനുബന്ധിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ചിറയിൻകീഴ് ഷോറൂമിൽ 36 വർഷമായി നൽകുന്ന നിർദ്ധനർക്കുള്ള സാമ്പത്തിക സഹായ വിതരണം രമ്യ ഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ സമീപം

തിരുവനന്തപുരം: നിർദ്ധനർക്ക് ഓണക്കാലത്ത് ന്യൂ രാജസ്ഥാൻ മാർബിൾസ് നൽകുന്ന സാമ്പത്തിക സഹായ വിതരണോദ്ഘാടനം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ചിറയിൻകീഴ് ഷോറൂമിൽ 4000ഓളം കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. 36 വർഷമായി ധനസഹായ വിതരണം നടത്തുകയാണ്.

പാവപ്പെട്ടവർക്ക് കൂടി ഓണം ആഘോഷിക്കുന്നതിന് വേണ്ടിയാണ് സ്ഥാപനം തുടങ്ങിയത് മുതൽ സാമ്പത്തിക സഹായവിതരണം ഏർപ്പെടുത്തിയതെന്ന് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. വിവിധ ഷോറൂമുകളിലുള്ള 800ഓളം ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം ഓണത്തിന് 20 ദിവസം മുമ്പ് വിതരണം ചെയ്‌തിരുന്നു.

ഫോട്ടോ: ഓണത്തോടനുബന്ധിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ചിറയിൻകീഴ് ഷോറൂമിൽ നൽകുന്ന നിർദ്ധനർക്കുള്ള സാമ്പത്തിക

സഹായവിതരണം രമ്യ ഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA