SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

എം.ബി.എ @ ഐ.ഐ.ടി

p

രാജ്യത്തെ 10 ഐ.ഐ.ടികളിൽ എം.ബി.എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. CAT 2024 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും ഉണ്ടാകും. അതത് ഐ.ഐ.ടികളുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

IGNOU പ്രവേശനം

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദം, ബിരുദാനന്തര, സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. www.ignouadmission.samarth.edu.in, www.ignou.ac.in.

സി.ബി.എസ്.ഇ സ്‌കോളർഷിപ്

സി.ബി.എസ്.ഇ 2024 ൽ പത്താം ക്ലാസ്സ് 70 ശതമാനം മാർക്കോടെ പൂർത്തിയാക്കി പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒറ്റപെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ഓൺലൈനായി 10 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.cbse.gov.in.

ഐ.ബി.എം സൈബർ സെക്യൂരിറ്റി ഇന്റേൺഷിപ്

ഐ.ബി.എം സൈബർ സെക്യൂരിറ്റി ഓൺലൈൻ ഇന്റേൺഷിപ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ആറാഴ്ചയാണ് ഇന്റേൺഷിപ് കാലയളവ്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രൊജക്ടുകളിൽ സൈബർ സെക്യൂരിറ്റി ഭീഷണികൾ കുറയ്ക്കാനുള്ള സ്‌കില്ലുകൾക്കു പ്രാധാന്യം ലഭിക്കും. കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ബിരുദ വിദ്യാർത്ഥികൾക്ക് ദേശീയ ഇന്റേൺഷിപ് പോർട്ടലിലൂടെ അപേക്ഷിക്കാം. www.aicte-india. org.

ഡോക്ടറൽ പ്രോഗ്രാം @ സെൻട്രൽ യൂണിവേഴ്‌സിറ്റി

ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് ഒഡീഷ, നളന്ദ യൂണിവേഴ്‌സിറ്റി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് ഹരിയാന. സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കർണ്ണാടക, ബാബാസാഹെബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് ഡോക്ടറൽ പ്രോഗ്രാമിന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. മൊത്തം 1000 സീറ്റുകളുണ്ട്. കൂടുതൽ വിവരങ്ങൾ അതത് സർവകലാശാലയുടെ വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA