SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

മാലിന്യം കോരുന്നവരുടെ സ്പെഷ്യൽ റൂൾ നടപ്പായില്ല

p

കോട്ടയം : നാടും നഗരവും വൃത്തിയാക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ കണ്ടിജന്റ് ജീവനക്കാർക്ക്​ സ്പെഷ്യൽ റൂൾസ് തയ്യാറാക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. കഴിഞ്ഞ ജനുവരിയിൽ മന്ത്രി എം.ബി.രാജേഷ് ഇക്കാര്യം നിയമസഭയെ അറിയിച്ചെങ്കിലും ഒരുവർഷമായി നഗരകാര്യ പ്രിൻസിപ്പിൽ ഡയറക്ടർ ഓഫീസിലാണ് ഫയൽ. സർക്കാർ ജീവനക്കാരായി ഇവരെ ഇതുവരെ കണക്കാക്കിയിട്ടില്ല. സ്പെഷ്യൽ റൂൾസ് തയ്യാറാക്കാത്തതു മൂലം സ്ഥാനക്കയറ്റം, തസ്തിക മാറ്റം, പ്രൊമോഷൻ എന്നിവയൊന്നും ലഭിക്കില്ല. മറ്റ് വകുപ്പുകളിലാണെങ്കിൽ 10 ശതമാനം സംവരണം നൽകി സ്ഥാനക്കയറ്റവും പ്രൊമോഷനും നൽകും.

പത്താം ക്ളാസ് മുതൽ ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവരും കണ്ടിജന്റ് ജീവനക്കാരിലുണ്ട്. എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടും യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ആകാത്തവർക്ക് ഏത് ജോലി ചെയ്യാനും തയ്യാറാണെന്ന സമ്മതം നൽകാം. ഇത്തരത്തിലുള്ളവരും കണ്ടിജന്റ് ജീവനക്കാരിലുണ്ട്.

സ്പെഷ്യൽ റൂൾസ് നടപ്പായാൽ

1. സർക്കാ‌ർ ജീവനക്കാരെപ്പോലെ പ്രമോഷൻ,​ തസ്തിക മാറ്റം

2. പബ്ളിക് സർവീസ് ആക്ടിന്റെ പരിധിയിൽ നിയമനം

3.സേവന വ്യവസ്ഥകളിൽ പ്രത്യേക ചട്ടം

നിലവിലുള്ളത്

5800 സ്ഥിരം ജീവനക്കാർ

3400 താത്കാലികക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA