SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

രോഗികളെ വലച്ച് വീണ്ടും മെഡി. കോളേജ് ഡോക്ടർമാരുടെ സമരം

നാളെ മുതൽ മെഡിക്കൽ ബോർഡ് ബഹിഷ്കരണം.

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ രോഗികളെ വലച്ച് തുടർച്ചയായ ആറാം ആഴ്ചയും ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. സമരം നേരത്തെ പ്രഖ്യാപിച്ചതിനാൽ രോഗികൾ ഒപിയിൽ കുറവായിരുന്നെങ്കിലും അറിയാതെ എത്തിയവർ വലഞ്ഞു.

ഒ.പിയിൽ പി.ജി. വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമാണ് രോഗികളെ പരിശോധിച്ചത്.

വാർഡുകളിലുള്ള രോഗികളുടെ ചികിത്സയും അടിയന്തര സേവനങ്ങളും മുടക്കമില്ലാതെ നടന്നു.

പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി നിർവഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഡി.എം.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു.ആർ ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് സെക്രട്ടറി ഡോ. ആഷ കെ.എസ്, ആലപ്പുഴയിൽ സെക്രട്ടറി ഡോ.ജംഷീദ്, കോട്ടയത്ത് പ്രസിഡന്റ് ഡോ.ഫെഡറിക്ക് പോൾ, ഇടുക്കിയിൽ പ്രസിഡന്റ് ഡോ.രാംകുമാർ, കോന്നിയിൽ ഡോ.രതീഷ്, എറണാകുളത്ത് പ്രസിഡന്റ് ഡോ.ഇന്ദിര, തൃശൂരിൽ പ്രസിഡന്റ് ഡോ.ബിനോയ്, മഞ്ചേരിയിൽ ഡോ.റെനി ഐസക്ക് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ബോർഡുകൾ നാളെ മുതൽ ബഹിഷ്‌കരിക്കും.ആവശ്യത്തിന് തസ്തികകളില്ലാത്തതും നിയമനങ്ങൾ നടക്കാത്തതും ജോലിഭാരവും സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. കോന്നി ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകൾ തട്ടിക്കൂട്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഡോക്ടർമാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA