തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിലും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാണെന്നും മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മരുന്ന് ലഭ്യത സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
മരുന്ന് ക്ഷാമമുണ്ടെന്ന തരത്തിൽ അനാവശ്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്കുണ്ടെന്നും ബന്ധപ്പെട്ട വിഷയത്തിലെ എല്ലാ വിവരങ്ങളും തനിക്ക് അറിയാമെന്നും കെ. മുരളീധരൻ പറഞ്ഞു.
അതേസമയം, ചില മരുന്ന് കമ്പനികൾ ശക്തമായ സമ്മർദവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. ‘വടിയും വാളുമായി’ ചില മരുന്ന് കമ്പനിക്കാർ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഭീഷണികൾ കണ്ട് പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
'വകുപ്പ് മന്ത്രി ഞാനാണ്. കാര്യങ്ങളെക്കുറിച്ച് എനിക്ക് എല്ലാ വിവരങ്ങളും അറിയാം. മരുന്നിന്റെ കാര്യത്തിൽ യാതൊരു പ്രതിസന്ധിയുമില്ല’.- മന്ത്രി പറഞ്ഞു. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളും കമ്പനികളുടെ സമ്മർദവും ആരോഗ്യവകുപ്പ് പരിശോധിച്ചുവരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. മരുന്ന് ലഭ്യതയെക്കുറിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala Health Minister K. Muraleedharan said there is no shortage of medicines in the state and that hospitals have adequate stocks. He criticized media reports for creating unnecessary panic over medicine availability. The minister also alleged that some pharmaceutical companies were applying pressure, saying he would not be intimidated by threats. He assured that the situation was under control.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |