
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിലുള്ള തട്ടിപ്പിൽ അഴിമതിക്കുറ്റം കൂടി ചുമത്താൻ എസ്.ഐ.ടി തീരുമാനം. കള്ളപ്പണ ഇടപാട് കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇതോടെ അന്വേഷണം ഏറ്റെടുക്കാൻ ഇ.ഡിക്ക് കഴിയും. വിജിലൻസ് പ്രത്യേകമായി കേസെടുക്കണോ അതോ കളമശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയമം കൂട്ടിച്ചേർക്കണോ എന്നതിൽ ഉടൻ തീരുമാനമുണ്ടാകും. അന്വേഷണത്തിന് സർക്കാരിന്റെ അനുമതിയും നേടണം.
അതേസമയം, വിദേശനാണ്യ വിനിമയ ലംഘന നിയമം ഈ തട്ടിപ്പിൽ നിലനിൽക്കുമോയെന്ന് എസ്.ഐ.ടിക്ക് ആശങ്കയുണ്ട്. ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും മറ്റുമെതിരെയാണ് ഇത് സാധാരണ ചുമത്തുക. സ്പോൺസറാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി. കമ്പനികൾക്കെതിരെ ഈ വകുപ്പ് നിലനിൽക്കുമോയെന്ന് നിയമോപദേശം തേടും.
സ്പോൺസർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതോടെ ഇ.ഡിക്ക് ആ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങാം. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചെന്നും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |