SignIn
Kerala Kaumudi Online
Sunday, 16 August 2026 3.10 AM IST

മൈക്രോ ഫിനാൻസ്: എട്ട് കേസിൽ ക്രമക്കേടെന്ന് വിജിലൻസ്

1

കൊച്ചി: മൈക്രോഫിനാൻസ് ആരോപണവുമായി ബന്ധപ്പെട്ട എട്ട് കേസിൽ ഇതിനകം ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. വയനാട് പുൽപ്പള്ളിയിലെ ഒരു കേസിൽ (2014) സർക്കാരിന്റെ വിചാരണാനുമതി തേടിയെന്നും വിശദീകരിച്ചു. ഇക്കാര്യത്തിൽ സെപ്തംബർ 10നകം തീരുമാനമെടുക്കാൻ പിന്നാക്ക വികസനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം 30 പരാതികളിൽ വസ്തുതയില്ലെന്ന് കണ്ടെത്തി.

അന്വേഷണം പൂർത്തിയായ മാനന്തവാടി, റാന്നി കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായുള്ള ശുപാർശ ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ കോടതിയെ അറിയിച്ചു. ക്രമക്കേട് സ്ഥിരീകരിച്ച മറ്റ് കേസുകളിൽ തുടർനടപടിക്ക് 20 ദിവസം അനുവദിക്കണമെന്നും അപേക്ഷിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. വിജിലൻസ് നേരത്തേ നൽകിയ റിപ്പോർട്ട് അവ്യക്തമാണെന്ന് കോടതി വിമർശിച്ചിരുന്നു. വിശദമായ റിപ്പോർട്ട് ഫയൽ ചെയ്ത ശേഷമാണ് വീണ്ടും കേസ് പരിഗണിച്ചത്. ആകെ 124 കേസിലാണ് അന്വേഷണം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MICRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA