
തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ് മണി പറഞ്ഞു. പാൽ കൊടുത്ത ഇനത്തിൽ,എറണാകുളം യൂണിയനിലും കോടികൾ കിട്ടാനുണ്ടെന്നും എന്നാൽ സഹോദര സ്ഥാപനത്തിലെ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാനോ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിടുന്നതിനുള്ള മാനദണ്ഡങ്ങളൾ നോക്കാതെയാണ് മലബാർ, തിരുവനന്തപുരം യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടത്. തിരുവനന്തപുരം യൂണിയനിൽ നിന്നും ശബരിമലയിലേക്ക് നൽകിയത് ഗുണമേൻമില്ലാത്ത നെയ്യ് ആണെന്ന പരാതിയൊന്നും ദേവസ്വം ബോർഡിൽ നിന്ന് കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |