SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

നടി മിനു മുനീർ അറസ്‌റ്റിൽ

minnu-muneer

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇൻഫോപാർക്ക് പൊലീസ് തിങ്കളാഴ്‌ച അറസ്റ്റു ചെയ്‌ത നടിയെ ജാമ്യത്തിൽ വിട്ടയച്ചു. 'ദേ ഇങ്ങോട്ടു നോക്കിയേ" എന്ന സിനിമയുടെ ചിത്രീകരണസമയത്ത് സംവിധായകനായ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം കാട്ടിയെന്ന് മിനു സമൂഹമാദ്ധ്യമത്തിലൂടെയാണ് ആരോപിച്ചത്. ബാലചന്ദ്രമേനോനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് മി​നുവി​ന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ആൾജാമ്യത്തിലാണ് വിട്ടയച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINU MUNEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA